കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി, ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സിപിഎമ്മിനെ സഹായിക്കാനെന്ന്

കോഴിക്കോട്/ തൊടുപുഴ: പി.ജെ.ജോസഫിന് കോട്ടയം ലോക്‌സഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.ജോര്‍ജ് രാജിവെച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം സിപിഎമ്മിനെ സഹായിക്കാനാണെന്ന് പി.എം.ജോര്‍ജ് പറഞ്ഞു.

ഇതിനിടെ ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍കൂടിയായ പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അല്‍പസമയത്തിനകം തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോട്ടയത്ത് വിമതനായി മത്സരിക്കാനുള്ള നീക്കമാണ് പി.ജെ.ജോസഫ് നടത്തുന്നതെന്നാണ് സൂചന.

തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി മാണി പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കാളാഴ്ച രാത്രി ജോസഫ് വിഭാഗം രഹസ്യയോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതിനുള്ള സൂചനകളാണ് ജോസഫ്മാണി വിഭാഗം നേതാക്കള്‍ നല്‍കുന്നത്. ഇതിനിടെ ഇരുനേതാക്കളുമായും യുഡിഎഫ് നേതാക്കള്‍ ഫോണിലൂടെ ചര്‍ച്ച നടത്തിവരികയാണ്. ഇരുവരേയും നേരിട്ട് കാണാനും യുഡിഎഫ് നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചനടന്ന പാര്‍ട്ടി ലോക്‌സഭാ മണ്ഡലം ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ രാത്രി 9.15ഓടെയാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ചാഴിക്കാടന്റെ സ്ഥാനാര്‍ഥിത്വം പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്. ജോസഫ് പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്.

2010 മേയ് 27നാണ് ഇരുവിഭാഗവും ലയിച്ചത്. യു.ഡി.എഫിന്റെ ഇടപെടലാണ് ഇനി നിര്‍ണായകമാകുക. ജോസ് കെ. മാണിയുടെ നേതൃത്വത്തിലായിരുന്നു മാണിവിഭാഗത്തിന്റെ കരുനീക്കം.

Similar Articles

Comments

Advertismentspot_img

Most Popular