മിന്നും സ്റ്റംപിങ്ങുമായി വീണ്ടും ധോണി…!!! (വീഡിയോ)

വീണ്ടും അതിവേഗ സ്റ്റംപിങ്ങിലൂടെ താരങ്ങളെയും കാണികളെയും ഞെട്ടിച്ച് എം.എസ് ധോണി. ജഡേജയുടെ തകര്‍പ്പന്‍ വെടിയുണ്ടയ്ക്ക് സമാനമായ ത്രോയില്‍ ധോണി ഇത്തവണ പുറത്താക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്.

കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ ഷോണ്‍ മാര്‍ഷ് കവറിലേക്ക് പായിക്കുകയും എന്നാല്‍ ബൗണ്ടറിയിലേക്ക് പോകുമായിരുന്ന പന്ത് ജഡേജ തടുത്തിടുകയും മിന്നല്‍ വേഗത്തില്‍ ധോണിയ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ പന്ത് കൈപിടിയിലൊതുക്കാന്‍ ശ്രമിക്കാതെ പന്തിന്റെ ഗതി സ്റ്റമ്പിലേക്ക് ധോണി മാറ്റിവിടുകയും തകര്‍പ്പന്‍ ഫോമിലായിരുന്ന മാക്‌സ്വെല്ലിനെ പുറത്താക്കുകയും ചെയ്തു.

31 പന്തില്‍ 47 റണ്‍സ് നേടിയാണ് മാക്‌സ്വെല്‍ പുറത്തായത്. മൂന്ന് ഫോറും മൂന്ന് സിക്‌സും മാക്‌സ്വെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നു. ഒരുപക്ഷേ മാക്‌സ്വെല്‍ പുറത്തായിരുന്നില്ലെങ്കില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 350 കടക്കുമെന്ന് ആശങ്ക ഉയര്‍ന്ന അവസരത്തിലാണ് ധോണിയുടെ ഈ പ്രകടനം.

BTM AD

Similar Articles

Comments

Advertisment

Most Popular

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

കോട്ടയം ജില്ലയില്‍ ഇന്ന് ( ജൂലൈ 7) മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം...

24 മണിക്കൂറിനകം പരിശോധിച്ചത്7516 സാംപിളുകള്‍; ഉറവിടം അറിയാത്ത 15 കേസുകള്‍

സംസ്ഥാനത്ത് 24 മണിക്കൂറിനകം 7516 സാംപിളുകള്‍ പരിശോധിച്ചു. 1,86,576 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ആശുപത്രികളിലുള്ളത്. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നത്. 111...

ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറം; രണ്ടാമത് തിരുവനന്തപുരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത്...