പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു; നേതാവിനെ രാഹുല്‍ പുറത്താക്കി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ യുപി ടീമില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തല്‍ സംഭവത്തില്‍ ഉള്‍പ്പെട്ട നേതാവ് പുറത്ത്. പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നിയമനത്തിനു തൊട്ടു പിന്നാലെ തന്നെ നേതാവിനെ പുറത്താക്കിയിരിക്കുന്നത്. ഇയാളൂടെ നിയമനത്തിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പുറത്താക്കല്‍.

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെ ടീമില്‍ ആറു കോണ്‍ഗ്രസ് സെക്രട്ടറിമാരില്‍ ഒരാളായിരുന്ന കുമാര്‍ ആശിഷിനെയാണ് പുറത്താക്കിയത്. കുമാറിനെ ചൊവ്വാഴ്ചയാണ് നിയമിക്കുന്നത്. എന്നാല്‍ ബുധനാഴ്ച പ്രിയങ്ക ഗാന്ധിയുടെ ടീമില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുമാറിനെ പുറത്താക്കുകയായിരുന്നു. സച്ചിന്‍ നായിക്കിനാണ് പകരം ചുമതല.

2005 ല്‍ ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കുമാര്‍ ആശിശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ ഇയാള്‍ തിരിച്ചെത്തുകയും ബിഹാറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular