ബിജെപി നേതൃത്വം പോരാ…!!! പരാതിയുമായി ആര്‍.എസ്.എസ്. അമിത് ഷായെ കാണും

സംസ്ഥാന ബി.ജെ.പി.ക്കകത്ത് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ ആര്‍.എസ്.എസിന് അതൃപ്തി. വെള്ളിയാഴ്ച പാലക്കാട്ടെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ബോധ്യപ്പെടുത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യോജിച്ച പ്രവര്‍ത്തനത്തിന് കര്‍ശന ഇടപെടല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. അമിത് ഷാ എത്തുംമുമ്പ് പാലക്കാട്ട് ബി.ജെ.പി. സംസ്ഥാന നേതൃയോഗവും ചേരുന്നുണ്ട്. നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നേക്കും.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി.ക്ക് കഴിഞ്ഞതവണത്തേക്കാള്‍ സീറ്റ് കുറയുമെന്നാണ് കണക്കുകൂട്ടല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ദക്ഷിണേന്ത്യയില്‍നിന്നും കൂടുതല്‍ സീറ്റുകള്‍ നേടി ഇത് പരിഹരിക്കാമെന്നാണ് ബി.ജെ.പി. തന്ത്രം. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യം പ്രഖ്യാപിച്ചു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീതി ദേശീയ മാധ്യമങ്ങളില്‍ ബി.ജെ.പി. സൃഷ്ടിക്കുന്നുമുണ്ട്. എന്നാല്‍, ഇതിനനുസരിച്ചല്ല കേരളത്തില്‍ കാര്യങ്ങളെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുമുണ്ട്.

പല മുതിര്‍ന്ന നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും സംസ്ഥാനനേതൃത്വത്തിന്റെ പല നടപടികളോടും യോജിപ്പില്ല. സമവായതീരുമാനമായിവന്ന സംസ്ഥാന അധ്യക്ഷന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന അഭിപ്രായം ആര്‍.എസ്.എസിനുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular