ഇനി സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും

ലണ്ടന്‍: കേരളത്തില്‍ ആര്‍ത്തവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജിയും സ്ഥാനം പിടിക്കുന്നു. മാര്‍ച്ചോടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ആര്‍ത്തവ ഇമോജി എത്തുമെന്നാണ് റിപ്പോര്‍ട്ട്. വലിയ തടിച്ച രക്തതുള്ളിയാണ് പ്രധാന അടയാളം. ഇത് നീല കലര്‍ന്ന പാശ്ചത്തലത്തിലാണ്. സാധരണനിലയില്‍ സാനിറ്ററി നാപ്കിന്‍ പരസ്യത്തില്‍ കാണുന്ന പാശ്ചത്തലത്തില്‍ തന്നെയാണ് ഇത്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസം അവരുടെ മാനസികമായ അവസ്ഥയെ ബാധിക്കാറുണ്ട്. അതിനാല്‍ അവര്‍ക്ക് സൗകര്യമല്ലാത്ത സംഭാഷണങ്ങളും ഇടപെടലും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ഈ ഇമോജി പങ്കുവയ്ക്കുന്നതിലൂടെ ഇത്തരത്തിലുള്ള അനാവശ്യ പ്രശ്‌നങ്ങള്‍ ഒഴിപ്പിച്ച് സമാധാനപരമായ ആര്‍ത്തവകാലം സ്ത്രീകള്‍ക്ക് ഒരുക്കി കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് കഴിയും എന്നാണ് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

SHARE