കണ്ണൂരില്‍നിന്ന് കൊച്ചി, തിരുവനന്തപുരം സര്‍വീസുകള്‍ ആരംഭിക്കുന്നു; ടിക്കറ്റ് ചാര്‍ജ് 1500 രൂപ മുതല്‍

കണ്ണൂര്‍: കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് ആദ്യയാഴ്ച ഗോ എയറും 31ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.

പുതിയ സര്‍വീസുകള്‍…

ഇന്‍ഡിഗോ: കൊച്ചി-കണ്ണൂര്‍

* രാവിലെ 7.50ന് കണ്ണൂരില്‍നിന്ന് കൊച്ചിയിലേക്ക്. 8.45ന് കൊച്ചിയില്‍.

* 11.45ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45ന് കണ്ണൂരില്‍.

* വൈകീട്ട് 5.15ന് കണ്ണൂരില്‍നിന്ന്. 6.10ന് കൊച്ചിയില്‍.

* കൊച്ചിയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് 9.40ന് കണ്ണൂരിലെത്തും.

1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-കണ്ണൂര്‍

* ഉച്ചയ്ക്ക് 1.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25ന് തിരുവനന്തപുരത്തെത്തും.

* 2.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും.

2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബുക്കിങ് തുടങ്ങി.

ഗോ എയര്‍

എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ഡല്‍ഹി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു; 30000 ഒറ്റയടിക്ക് 6000 ആയി..!!

SHARE