കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തുനിന്നും തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തുനിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചുമതല.

നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു അടക്കമുള്ള യൂണിയനുകള്‍ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം.

Similar Articles

Comments

Advertismentspot_img

Most Popular