എയ്ഡഡ് സ്‌കൂള്‍, കോളെജ് അധ്യാപക നിയമനം; സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‌സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്.

നിലവില്‍ റിക്രൂട്ടിംഗ് ഏജന്‍സിമാത്രമാണെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം നടത്താനുള്ള പൂര്‍ണ്ണ അധികാരം ഏറ്റെടുക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം.

അതിന് നയപരമായ തീരുമാനം സര്‍ക്കാറില്‍ നിന്ന് ഉണ്ടാകണമെന്നും പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കേസ് മൂന്ന് ആഴ്ചക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

SHARE