വിരലിന് പരിക്കേറ്റിട്ടും ബാറ്റുവീശി സഞ്ജു സാംസണ്‍

വിരലിന് പരിക്കേറ്റിട്ടും ബാറ്റുവീശി സഞ്ജു സാംസണ്‍ . കൈയിന് പരിക്കേറ്റിട്ടും ബാറ്റ് ചെയ്യുന്ന ഗ്രെയിം സ്മിത്തിനേയും തമീം ഇക്ബാലിനേയും ക്രിക്കറ്റ് ലോകം നേരത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ അതുപോലൊരു സംഭവം കഴിഞ്ഞ ദുവസം രഞ്ജി ട്രോഫി മത്സരത്തിനിടെയുണ്ടായി. രഞ്ജി ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണാണ് വിരലിന് പരിക്കേറ്റിട്ടും ബാറ്റുമായി ഇറങ്ങിയത്. അവസാന അക്‌സര്‍ പട്ടേലിന്റെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയെങ്കിലും ഒമ്പത് പന്തുകള്‍ താരം നേരിട്ടു. ജലജ് സക്‌സേനയുമായി എട്ട് റണ്‍സും താരം കൂട്ടിച്ചേര്‍ത്തു.
കേരളം 163ന് 9 എന്ന നിലയില്‍ നില്‍ക്കെയാണ് സഞ്ജു ക്രീസിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനെ പരിക്കേറ്റ സഞ്ജു പിന്നീട് ക്രീസിലെത്തിയിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ടീമിന് ലീഡ് കുറവായത് കൊണ്ടാണ് സഞ്ജു ക്രീസിലെത്തിയത്. ഒമ്പത് പന്തുകള്‍ നേരിട്ട സഞ്ജു സക്‌സേനയുമൊത്ത് വിലപ്പെട്ട എട്ട് റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ കേരളത്തിന്റെ ലീഡ് 190 കടക്കുകയും ചെയ്തു.
ബാറ്റിങ്ങിന് ഇറങ്ങുന്നതിന് മുന്‍പ് സഞ്ജു കൈയില്‍ ഒരു കെട്ടുമായി ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു. കേരളം തകര്‍ച്ചയെ നേരിടുന്ന സമയം താരം ക്രീസിലെത്തുകയായിരുന്നു. 2018 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലും 2009 ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ഗ്രെയിം സ്മിത്തും പരിക്കേറ്റ കൈകളുമായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular