ചരിത്ര ഗോള്‍ നേടി മെസി… 400 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസിയ്ക്ക് സ്വന്തം

ബാഴ്സലോണ: ചരിത്ര ഗോള്‍ നേടി മെസി. സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ഐബറിനെ തോല്‍പിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസി നാനൂറാം ഗോള്‍ നേടിയ മത്സരത്തില്‍ ലൂയിസ് സുവാരസ് ഇരട്ടഗോളുമായി(19, 59) തിളങ്ങി. 435ാം മത്സരത്തിലാണ് മെസിയുടെ നേട്ടം. 53-ാം മിനുറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോള്‍.
യൂറോപ്പിലെ ലീഗുകളില്‍ ഒന്നില്‍ മാത്രമായി 400 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിക്കും മെസി അര്‍ഹനായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാലിഗ, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നായി 409 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആകെ ഗോള്‍ നേട്ടത്തില്‍ മുന്നില്‍. ജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ അഞ്ച് പോയിന്റ് ലീഡുമായി ബാഴ്സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സയ്ക്ക് 19 കളിയില്‍ 43 പോയിന്റുണ്ട്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ലെവാന്റയെ മറുപടിയില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ തോല്‍പ്പിച്ചു. 57ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെ വിജയഗോള്‍ നേടി. 19 കളിയില്‍ 38 പോയിന്റുമായി അത്ലറ്റിക്കോ രണ്ടാം സ്ഥാനത്ത് തുടരും. പതിനൊന്നാം സ്ഥാനത്താണ് ലെവാന്റെ. കഴിഞ്ഞ ദിവസം കോപ്പാ ഡെല്‍റേയില്‍ ബാഴ്സസലോണയെ ലെവാന്റെ അട്ടിമറിച്ചിരുന്നു

SHARE