അടുത്ത വര്‍ഷം മേയില്‍ 59 വയസാകുന്ന ചെറുപ്പക്കാരന്‍ തലകുത്തി മറയുന്നത് കണ്ടോ..? മോഹന്‍ലാലിന്റെ വീഡിയോ കണ്ട് അന്തംവിട്ട് ആരാധകര്‍

‘അടുത്ത മേയ് മാസം 59 വയസാകാന്‍ പോകുന്ന ചെറുപ്പക്കാരന്‍’ ഇതാണ് ആ വീഡിയോയുടെ അടിക്കുറിപ്പ്. ഇതിലും മികച്ചൊരു ക്യാപ്ഷന്‍ ഒരുപക്ഷേ പ്രയാസമാകും. എന്തായാലും ഈ അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് മോഹന്‍ലാലിന്റെ തലകുത്തിച്ചാട്ടം. ആക്ഷന്‍ രംഗങ്ങളില്‍ തന്റേതായ മികവ് പുലര്‍ത്താറുണ്ട് അദ്ദേഹം. പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായം തോല്‍ക്കുന്ന മെയ്‌വഴക്കമാണ് അദ്ദേഹം കാഴ്ചവച്ചത്. താളവട്ടം, ചിത്രം തുടങ്ങിയ ചിത്രങ്ങളിലെ ആ തലകുത്തി ചാട്ടം ഈ പ്രായത്തിലും അനായാസമായിട്ടാണ് ലാല്‍ ഈ വിഡിയോയില്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7