പെര്‍ത്ത് ടെസ്റ്റില്‍ നാലാം ദിനം ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം

പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ നാലാം ദിനം ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ 175 റണ്‍സെടുത്തിട്ടുണ്ട്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും(62) നായകന്‍ ടിം പെയ്ന്‍ 27 റണ്‍സുമായും ക്രീസിലുണ്ട്. ഓസ്ട്രേലിയയ്ക്ക് ഇപ്പോള്‍ 218 റണ്‍സ് ലീഡായി.
മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (5), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (13), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആരോണ്‍ ഫിഞ്ച് (25) വിരലിന് പരിക്കേറ്റ് കളത്തിന് പുറത്തായത് ഓസീസിന് തിരിച്ചടിയായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി.
ഓപ്പണര്‍ മാര്‍കസ് ഹാരിസിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബുംറയുടെ പന്തില്‍ ഹാരിസിന്റെ വിക്കറ്റ് തെറിച്ചു. ഇതിനിടെ ഫിഞ്ച് പരിക്കേറ്റ് പുറത്തായി. പിന്നാലെ എത്തിയ ഷോണ്‍ മാര്‍ഷ് (5) ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി. ഹാന്‍ഡ്സ്‌കോംപിനെ ഇശാന്തിനെ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, ഹെഡ് ഷമിയുടെ പന്തില്‍ ഇശാന്തിന് ക്യാച്ച് നല്‍കി മടങ്ങി.
നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 326നെതിരെ ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പ്രത്യേകത. ആദ്യ ഇന്നിംഗ്‌സില്‍ 43 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. മധ്യനിരയുടെയും വാലറ്റത്തിന്റെ നിരുത്തരവാദിത്വമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍
ടെസ്റ്റിന്‍ കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (51), ഋഷഭ് പന്ത് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Similar Articles

Comments

Advertismentspot_img

Most Popular