ഹോക്കി ലോകകപ്പ്: ഫൈനല്‍ പോരാട്ടം ഇന്ന്, നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഏറ്റുമുട്ടും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് കിരീടത്തിനായി നെതര്‍ലന്‍ഡ്‌സും ബെല്‍ജിയം ഇന്ന് ഏറ്റുമുട്ടും. ഹാട്രിക്ക് കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ഓസ്‌ട്രേലിയയെ ഞെട്ടിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഫൈനലിലെത്തിയത്. സെമിയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഡച്ച് ടീമിന്റെ ജയം.
നിശ്ചിതസമയത്ത് ഇരുടീമുകളും 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിന് ഓസ്‌ട്രേലയയെ പരാജയപ്പെടുത്തിയ നെതര്‍ലന്‍ഡ്‌സ് കിരീടപോരാട്ടത്തിന് ടിക്കറ്റ് നേടി.
അതേസമയം ഇംഗ്ലണ്ടിനെ ഗോള്‍മഴയില്‍ മുക്കിയാണ് ബെല്‍ജിയം ഫൈനലില്‍ കടന്നത്. മറുപടിയില്ലാത്ത 6 ഗോളിനായിരുന്നു ബെല്‍ജിയത്തിന്റെ ജയം. ബെല്‍ജിയം ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. നെതര്‍ലന്‍ഡ്‌സ് 3 തവണ ലോകകപ്പ് നേടിയിട്ടുണ്ട്. ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് നടക്കും

Similar Articles

Comments

Advertismentspot_img

Most Popular