രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് ആദ്യ തോല്‍വി

തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളത്തിന് ആദ്യ തോല്‍വി. കേരളത്തിനെതിരെ മധ്യപ്രദേശ് അഞ്ച് വിക്കറ്റിന് ജയിച്ചു. കേരളം ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു. രജത് പട്ടിദാര്‍ മധ്യപ്രദേശിന് വേണ്ടി അര്‍ധസെഞ്ചുറി നേടി. 92 പന്തില്‍ 77 റണ്‍സെടുത്താണ് രജത് പുറത്തായത്. ശുഭം ശര്‍മ 92 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു.
ആര്യമാന്‍ വിക്രം ബിര്‍ല (36 പന്തില്‍ 23), മോനിഷ് മിശ്ര (30 പന്തില്‍ 12), യാഷ് ദുബെ (64 പന്തില്‍ 19), നമന്‍ ഓജ (10 പന്തില്‍ നാല്), ശരണ്‍ഷ് ജെയ്ന്‍ (48 പന്തില്‍ 11) എന്നിങ്ങനെയാണ് മറ്റു മധ്യപ്രദേശ് താരങ്ങള്‍ നേടിയ സ്‌കോറുകള്‍. വ്യാഴാഴ്ച തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനോട് സമനിലയില്‍ പിരിഞ്ഞ കേരളം പിന്നീട് ആന്ധ്രയെയും ബംഗാളിനെയും ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ചു.

മധ്യപ്രദേശിനെതിരായ മല്‍സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ കേരളം 455 റണ്‍സിനു പുറത്തായിരുന്നു. വിഷ്ണു വിനോദിന് ഏഴു റണ്‍സ് അകലത്തില്‍ ഇരട്ടസെഞ്ചുറി നഷ്ടമായി 193 റണ്‍സെടുത്തു പുറത്താകാതെ നിന്ന വിനോദാണ് കേരള ഇന്നിങ്‌സിന്റെ നെടുംതൂണ്‍. 282 പന്തില്‍ നിന്നാണ് വിനോദ് 193 റണ്‍സെടുത്തത്. ഒരു സിക്‌സറും 23 ബൗണ്ടറികളും സഹിതമാണ് വിനോദിന്റെ ഇന്നിങ്‌സ്. രഞ്ജിയിലെ വിനോദിന്റെ കന്നി സെഞ്ചുറിയായിരുന്നു ഇത്തവണത്തേത്. ബേസില്‍ തമ്പി 57 റണ്‍സെടുത്തു. 96 പന്തില്‍ ബേസില്‍ തമ്പി അര്‍ധ സെഞ്ചുറി തികച്ചു. 190 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയാണ് കേരളം രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സച്ചിന്‍ ബേബി 143 റണ്‍സെടുത്തു പുറത്തായി. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സച്ചിന്‍ 143 റണ്‍സെടുത്തത്.

ഏഴാം വിക്കറ്റില്‍ സച്ചിന്‍ ബേബിവിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേര്‍ത്ത 199 റണ്‍സ് കൂട്ടുകെട്ടാണ് മല്‍സരത്തില്‍ കേരളത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ സച്ചിന്‍ ബേബിവി.എ. ജഗദീഷ് സഖ്യം കൂട്ടിച്ചേര്‍ത്ത 72 റണ്‍സ് കേരളത്തിന്റെ തിരിച്ചുവരവിന് അടിത്തറയിട്ടു. പിരിയാത്ത ഒന്‍പതാം വിക്കറ്റില്‍ വിഷ്ണു വിനോദ്‌ബേസില്‍ തമ്പി സഖ്യം കൂട്ടിച്ചേര്‍ത്ത 70 റണ്‍സ്, തോല്‍വിത്തുമ്പത്തുനിന്ന് കേരളത്തെ വിജയപ്രതീക്ഷകളിലേക്കു നയിക്കുകയും ചെയ്തു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ പരമാവധി റണ്‍സിന്റെ ലീഡു നേടി മധ്യപ്രദേശിനെ എറിഞ്ഞുവീഴ്ത്താനാകും കേരളത്തിന്റെ ശ്രമം.അപ്രതീക്ഷിത തകര്‍ച്ചയില്‍നിന്നുള്ള കേരളത്തിന്റെ അവിശ്വസനീയ തിരിച്ചുവരവിന് നന്ദി പറയേണ്ടത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയോടാണ്. സച്ചിന് ഏറ്റവും ഉറച്ച കൂട്ടായി കൂട്ടുനിന്ന വിഷ്ണു വിനോദിനോടും. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് മാത്രമുള്ളപ്പോള്‍ വിശ്വസ്തനായ സഞ്ജു സാംസണ്‍ റണ്ണൗട്ടായതോടെയാണ് ഇരുവരും ക്രീസില്‍ ഒരുമിക്കുന്നത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പോലും ആ സമയത്തു വേണ്ടിയിരുന്നത് 165 റണ്‍സ്. എന്നാല്‍ പതുക്കെ പോരാട്ടം മധ്യപ്രദേശ് ക്യാംപിലേക്കു നയിച്ച ഇരുവരും കേരളത്തെ കരകയറ്റി

Similar Articles

Comments

Advertismentspot_img

Most Popular