മഹാവീര്‍ കര്‍ണയില്‍ വിക്രത്തിന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു

തമിഴ് സൂപ്പര്‍താരം വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാവീര്‍ കര്‍ണയില്‍ അഭിനയിക്കാന്‍ ബാലതാരങ്ങളെ തിരയുന്നു. ചിത്രത്തില്‍ വിക്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് കുട്ടികളെ തിരയുന്നത്. എട്ട് വയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടിയാണ് കാസ്റ്റിംഗ് കോള്‍. ആയോധന കലയില്‍ പ്രാവണ്യമുള്ളവരെയാണ് തിരയുന്നത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്നചിത്രം 32 ഭാഷകളില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കും.
വിക്രത്തെ കൂടാതെ ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് ചിത്രം നിര്‍മിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular