ഇത് എന്ത് ബൗളിംഗ് ?അമ്പരന്ന് ബാറ്റ്‌സ്മാനും അംപെയ്‌റും കളിക്കാരും

മുംബൈ: ക്രിക്കറ്റില്‍, ബൗളിംഗ് നിയമങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ബിസിസിഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍ പുതിയ സ്റ്റൈയില്‍ ബൗളിംഗ്. സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ കുറവാകും. ഇടംകൈയന്‍ ബാറ്റ്‌സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച് അവസാനനിമിഷം വലംകൈയനെ പോലെ ബാറ്റ് ചെയ്യുന്ന ഡേവിഡ് വാര്‍ണറും കെവിന്‍ പീറ്റേഴ്‌സണുമെല്ലാം നമ്മെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്വിച്ച് ഹിറ്റിന്റെ കാലം കഴിഞ്ഞു, ഇനി സ്വിച്ച് ബൗളിംഗിന്റെ കാലമാണ് എന്ന്ാണ് ഈ വിഡിയോ പറയുന്നത്. ബാറ്റ്‌സമാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങള്‍ മാറുന്ന കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്കിടയിലും പരീക്ഷണത്തിനാളുണ്ടെന്ന് വ്യക്തമാക്കുകയാണ് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ബിസിസിഐ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ.
ഇടംകൈയന്‍ ബൗളറായ താരം 360 ഡിഗ്രിയില്‍ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്‌സ്മാനെ മാത്രമല്ല, അംപയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്നായിരുന്നു അംപയറുടെ നിര്‍ണയം. സ്വിച്ച് ഹിറ്റിന് അംഗീകാരമെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് വാദിക്കുന്നവരും ഏറെ.

SHARE