ഒടുവില്‍ വാട്ട്‌സ്ആപ്പിലും അത് വരുന്നു..!!!

ഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പിലും പരസ്യം വരുന്നു. വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും വിവിധ കമ്പനികളുടെ പരസ്യം പ്രത്യക്ഷപ്പെടുക.
എന്നാല്‍ എന്നുമുതല്‍ പരസ്യം വന്നു തുങ്ങുമെന്ന് ക്രിസ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, അടുത്ത വര്‍ഷം മുതല്‍ മാത്രമേ പുതിയ സംവിധാനം നിലവില്‍ വരൂ എന്നാണ് അന്താരാഷ്ട്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളാണുള്ളത്.

SHARE