ആ അപൂര്‍വ്വ നേട്ടം കോഹ് ലിയെ കൈവിട്ടു

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തിരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മല്‍സരത്തിന് ഇറങ്ങുന്നത്. ആഷ്‌ലി നര്‍സിന് അഞ്ചാം മല്‍സരത്തില്‍ അവസരം ലഭിക്കില്ല. പകരം ദേവേന്ദ്ര ബിഷൂ എത്തും. ചന്ദര്‍പോള്‍ ഹേംരാജിനു പകരം ഒഷെയ്ന്‍ തോമസും കളിക്കും.
അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നു മല്‍സരം തുടങ്ങി. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും സമനില മോഹവുമായി വിന്‍ഡീസും ഇറങ്ങുകമ്പോള്‍ മൈതാനത്ത് ആവേശത്തിന്റെ തീപറുമെന്ന് തീര്‍ച്ച. പരമ്പര തുടങ്ങും മുന്‍പ് അമിത ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ വിന്‍ഡീസ്, ടെസ്റ്റിലെ വിന്‍ഡീസ് അല്ലെന്നു രണ്ടാമത്തെ കളിയില്‍ തന്നെ ബോധ്യമായി. സമനിലയും അപ്രതീക്ഷിത തോല്‍വിയും ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യ ഉണര്‍ന്നത്. നാലാം ഏകദിനത്തിലെ വമ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസം ഇന്നത്തെ കളിയിലും പ്രതിഫലിക്കും. മറുവശത്ത് അവസാന കളി ജയിച്ച് പരമ്പര സമനിലയിലെത്തിച്ചാല്‍പ്പോലും വിന്‍ഡീസിനു ലോട്ടറിയാണ്. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300 പോലും സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ല. പക്ഷേ, മഴ പെയ്താല്‍ സ്വഭാവം മാറിമറിയും. കഴിഞ്ഞ വര്‍ഷം ഇതേ മൈതാനത്തു നടന്ന മഴയില്‍ക്കുതിര്‍ന്ന ട്വന്റി20 മല്‍സരത്തില്‍ എട്ട് ഓവറില്‍ അഞ്ചുവിക്കറ്റിന് 67 റണ്‍സാണ് ഇന്ത്യയെടുത്തത്. മറുപടിയായി ന്യൂസീലന്‍ഡിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
ഉച്ചമുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാകുമെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്നാണു കാലാവസ്ഥ പ്രവചനം. വൈകിട്ട് 5 മണിയോടെ മഴ പെയ്‌തേക്കാം. പക്ഷേ, ഏറെ നേരം നീണ്ടുനില്‍ക്കില്ല. ഏതു മഴയിലും കേരളത്തിന്റെ ക്രിക്കറ്റ് ആവേശം തണുക്കില്ലെന്നു കഴിഞ്ഞ മല്‍സരത്തില്‍ കാണികള്‍ തെളിയിച്ചതാണ്. രാവിലെ 11 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്.
ഇന്ത്യ-വെസ്റ്റിഡീസിനെതിരെ ഇന്ന് ടോസ് ജയിച്ചാല്‍ കോഹ് ലി കോഹ് ലി സ്വന്തമാക്കുന്നത് അപൂര്‍വ്വ നേട്ടമായിരുന്നു. രണ്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുഴുവന്‍ തവണയും ടോസ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോലിയെ കാത്തിരിക്കുന്നത്. വിന്‍ഡീസിനെതിരേ നാല് ഏകദിനങ്ങളിലും ടോസും ജയിച്ചാണ് ഇന്ത്യന്‍ നായകന്‍ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.
ഒരു പരമ്പരയില്‍ അഞ്ച് ടോസും ജയിക്കുന്ന നാലാമത്തെ നായകനെന്ന നേട്ടവും കോലിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ടോസ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചതോടെ കോഹ് ലിക്ക് ആ റെക്കോര്‍ഡ് നഷ്ടപ്പെടുകയായിരുന്നു. മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, മഹേന്ദ്രസിങ് ധോനി എന്നിവരാണ് ഇക്കാര്യത്തില്‍ കോലിയുടെ മുന്‍ഗാമികള്‍. വിന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മുമ്പ് രണ്ട് ക്യാപ്റ്റന്‍മാര്‍ എല്ലാ ടോസും ജയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഹാന്‍സി ക്രോണ്യ, ഓസ്ട്രേലിയയുടെ സ്റ്റീവ് വോ എന്നിവരാണവര്‍.
ഇതില്‍ രസകരമായ കാര്യം ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ എല്ലാ ടോസും കോലിക്ക് നഷ്ടമായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular