ശക്തി ലഭിക്കാന്‍ 9 വയസുകാരന്റെ തലയറുത്ത് ബലികൊടുത്തു

ദുര്‍ഗാ പ്രീതിയിലൂടെ കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി അമ്മാവന്‍ ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡീഷയിലാണ് സംഭവം. ഒക്ടോബര്‍ പതിമൂന്നിനാണ് കോസിനാസ്പദമായ സംഭവം നടക്കുന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ കസില്‍ സഹോദരന്‍ സംബാബന്‍ റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദുര്‍മന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബന്‍ റാണയും. തങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുന്നതിന് ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുര്‍ഗാ പൂജാ ദിവസം ഇവര്‍ തെരഞ്ഞെടുക്കുകയും ഘാന്‍ഷ്യയെ തന്ത്രപൂര്‍വ്വം ഇവരുടെ താവളത്തില്‍ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു.

കുഞ്ഞിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയായിരുന്നു. മറുപടിയില്‍ നിന്നുള്ള വൈരുദ്ധ്യം കാരണം ഇവരെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റവാളിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സുന്ദിതുന്ദയില്‍ നിന്ന് തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറുത്ത തല പിന്നീട് നടത്തിയ തെരച്ചിലില്‍ പ്രദേശത്ത് അല്പം മാറി കണ്ടെത്തുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular