സര്‍ക്കാരിന്റെ കിടിലന്‍ ടീസര്‍ പുറത്തിറങ്ങി

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഐഫാര്‍ ഇന്റര്‍നാഷമലിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. ഈ ദീപാവലിക്ക് തീയേറ്ററുകളിലെത്തും.

Similar Articles

Comments

Advertismentspot_img

Most Popular