നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; അബദാബിയില്‍നിന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം

അബുദാബി: രാജ്യം ഭരിക്കുന്ന ബി ജെ പി യും ആര്‍ എസ് എസും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതിനെതിരെ നാടിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ആണ് ചില ശക്തികള്‍ നടത്തുന്നതെന്ന് നിലയ്ക്കലിലെയും പമ്പയിലെയും അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.

അയ്യപ്പ ദര്‍ശനത്തിനു വരുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണവും സുരക്ഷിതത്വവും നല്‍കുമെന്ന് മുഖ്യമന്ത്രി വിശദമാക്കി. ഭക്തജനങ്ങളെ തടഞ്ഞും, ഭക്തജനങ്ങളെ അക്രമിക്കുന്നത് തടയുന്ന പൊലീസുകാരെ ആക്രമിച്ചും നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ഇത്തരത്തിലുള്ള അക്രമങ്ങള്‍ പൊതു സമൂഹം അംഗീകരിക്കില്ല. പത്തോ ഇരുപതോ ആളുകള്‍ വാര്‍ത്ത ക്യാമറകള്‍ക്കു മുന്നില്‍ വന്നു പറയുന്ന കാര്യങ്ങള്‍ അല്ല സര്‍ക്കാര്‍ സ്വീകരിക്കുന്ന യഥാര്‍ത്ഥ നിലപാടുകള്‍ ആണ് പൊതു സമൂഹം അംഗീകരിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular