സിദ്ദീഖിന്റെ ഹോട്ടലിനു മുന്നിലെ പരസ്യബോര്‍ഡ് നീക്കുന്നതിനെ ചൊല്ലി തര്‍ക്കം..! കയ്യാങ്കളി സിദ്ദിഖിന്റെ ബോര്‍ഡ് നീക്കാതെ മറ്റു ബോര്‍ഡുകളൊന്നും നീക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍; ഒടുവില്‍ പോലീസ് എത്തി

കൊച്ചി: നടന്‍ സിദ്ദീഖിന്റെ ഹോട്ടലിനു മുന്‍പിലെ പരസ്യ ബോര്‍ഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് സിദ്ദീഖും നഗരസഭ ജീവനക്കാരും നാട്ടുകാരുമായി കടുത്ത വാഗ്വാദം. ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന സിദ്ദിഖിന്റെ ഹോട്ടലിന്റെ പരസ്യബോര്‍ഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. തൃക്കാക്കര നഗരസഭാ ജീവനക്കാരാണ് ബോര്‍ഡ് നീക്കാനെത്തിയത്. ഏതാനും ദിവസങ്ങളായി അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് സിദ്ദീഖിന്റെ ഹോട്ടലിനു മുന്‍പിലും സ്‌ക്വാഡ് എത്തിയത്. ബോര്‍ഡ് തന്റെ ഉത്തരവാദിത്തത്തില്‍ അടുത്ത ദിവസം നീക്കം ചെയ്യാമെന്ന സിദ്ദീഖിന്റെ ആവശ്യം നഗരസഭ സ്‌ക്വാഡ് അംഗീകരിച്ചില്ല. ബോര്‍ഡ് ഉടന്‍ നീക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചതോടെ തര്‍ക്കം മുറുകി. സിദ്ദീഖിന്റെ സ്ഥാപനത്തിനു മുന്‍പിലെ ബോര്‍ഡ് നീക്കാതെ മറ്റു ബോര്‍ഡുകളൊന്നും നീക്കാന്‍ അനുവദിക്കില്ലെന്നായി നാട്ടുകാര്‍.
ശക്തമായ വാഗ്വാദം നടക്കുന്നതിനിടെയാണ് സിദ്ദീഖ് എത്തിയത്. ഇതിനിടയില്‍ കരാര്‍ തൊഴിലാളികളില്‍ ഒരാളുടെ ഷര്‍ട്ട് കീറിയതോടെ ബഹളം മുറുകി. നഗരസഭ ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി. സിദ്ദീഖിന്റെ ഉത്തരവാദിത്തത്തില്‍തന്നെ ബോര്‍ഡ് നീക്കാന്‍ ധാരണയായി. നഗരസഭയില്‍ നികുതി അടച്ച് അനുമതി വാങ്ങിയാണു ബോര്‍ഡ് സ്ഥാപിച്ചതെന്നു സിദ്ദീഖ് പറഞ്ഞു. ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ മാറ്റാനാണു കോടതി നിര്‍ദേശം. മുന്‍കൂര്‍ നോട്ടിസ്‌പോലും നല്‍കാതെയാണ് ബോര്‍ഡ് നീക്കാനെത്തിയതെന്നു പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular