ജനവികാരം കോടതി മനസിലാക്കണം; ഇന്ദുമല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹം

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണം. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്നു കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്നു വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറ്റോര്‍ണി ജനറലാകുന്നതിനു മുന്‍പ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് കെ.കെ. വേണുഗോപാലായിരുന്നു.

SHARE