എറണാകുളത്തും തൃശൂരും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു; കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ എടിഎം കവര്‍ച്ചാ ശ്രമം

കൊച്ചി / തൃശൂര്‍: എറണാകുളത്തും തൃശൂരും എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും എറണാകുളം ഇരുമ്പനത്തുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. ഇരുമ്പനത്തെ എസ്ബിഐ എടിഎം കൗണ്ടര്‍ തകര്‍ത്ത് 25 ലക്ഷം രൂപയാണു കവര്‍ന്നത്. തൃശൂരില്‍ കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലെ എടിഎം കൗണ്ടര്‍ തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നു. ഭിത്തി തുരന്നാണ് മോഷണം നടത്തിയതെന്നാണു വിവരം. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പോലീസില്‍ അറിയിച്ചത്.
തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുമ്പനത്ത് കൂടാതെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

SHARE