ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍

മുംബൈ: ജിയോയുമായി മത്സരിക്കാന്‍ എയര്‍ടെല്ലിന്റെ പുതിയ പ്ലാന്‍. 398 രൂപയുടെയാണ് പുതിയ റീച്ചാര്‍ജ് പ്ലാന്‍. ദിവസം 1.5 ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതോടൊപ്പം പരിധിയില്ലാത്ത കോള്‍ സൗകര്യവുമുണ്ട്. 90 എസ്എംഎസും സൗജന്യമാണ്. 70 ദിവസമാണ് കാലാവധി. ജിയോയുടെയും വൊഡാഫോണിന്റെയും സമാന നിരക്കിലുള്ള പ്ലാനുകളുമായി മത്സരിക്കുകയാണ് ലക്ഷ്യം.

SHARE