മുസ്ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് വി.പി.സുഹറ

കോഴിക്കോട് : ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുസ്!ലിം പള്ളികളിലും സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോഗ്രസീവ് മുസ്‌ലിം വുമന്‍സ് ഫോറം അധ്യക്ഷ വി.പി.സുഹറ. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.പി.സുഹറ പറഞ്ഞു. മറ്റു വനിതാ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കുമെന്നു സുഹറ പ്രതീക്ഷ പ്രകടിപ്പിച്ചു .കേരളത്തിലെ മുസ്!ലിം പള്ളികളില്‍ കടുത്ത വിവേചനമാണു സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്നത്. ഇതിനറുതി വരുത്താന്‍ സുപ്രീംകോടതിയെ സമീപിക്കും. മുഹമ്മദ് നബിയെ പ്രവാചകനായി കാണുന്ന ഒരു മുസ്!ലിമിനും സ്ത്രീകളെ മാറ്റിനിര്‍ത്താനാകില്ലെന്നും സുഹറ പറയുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്നു. തൊട്ടുകൂടായ്മയും അയിത്തവും ഒരുതരത്തിലും അംഗീകരിക്കാനാകില്ല. നരബലി, സതി, ദേവദാസി ആചാരങ്ങളെല്ലാം നിയമം മൂലം നിരോധിച്ചതിനു സമമാണു സുപ്രീംകോടതി വിധി. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.

SHARE