നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ മഞ്ജു വാര്യര്‍; മൊഴി മാറ്റിയാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറേണ്ടി വരുമെന്ന് പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ മുന്‍ ഭാര്യ മഞ്ജു വാര്യര്‍. മഞ്ജു കൊടുത്ത വളരെ പ്രധാനപ്പെട്ട മൊഴിയില്‍ നിന്നും കോടതിയില്‍ വിചാരണ സമയത്തു മാറ്റം വരുത്തും എന്നാണ് ഒണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊഴിയില്‍ മാറ്റം വരുത്തിയാല്‍ സമൂഹത്തില്‍ മഞ്ജുവിന്റെ മൂല്യം ഇടിയുമെന്നും അതിനാല്‍ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നു മാറേണ്ടി വരുമെന്നും പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌
അറിയിച്ചതായും ഓണ്‍ലൈന്‍ മാധ്യമമായ പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തു നഷ്ടമുണ്ടായാലും ദിലീപിനൊപ്പം നില്‍ക്കും എന്ന നിലപാട് പരസ്യ കമ്പനിയേയും മഞ്ജു അറിയിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരിച്ചു വരവിനു ശേഷം 12 കോടിയോളം രൂപ നടിക്ക് സമ്പാദിക്കാനായി. ഇനി സ്വന്തം കാര്യത്തിനെക്കാള്‍ മകളുടെ ആഗ്രഹത്തിന് വഴങ്ങാം എന്ന വൈകാരിക നിലപാടാണ് മഞ്ജുവിന്റേത്. പക്ഷെ, മഞ്ജു ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന വൈകാരിക വലയം ഇമോഷണല്‍ ബ്ലാക്ക്മെയിലിങാണ്. മഞ്ജുവിന്റെ സഹോദരന്‍, മകള്‍ തുടങ്ങിയവര്‍ക്കൊപ്പം അമ്മ ഗിരിജയും നിലപാട് മാറ്റത്തിനു പിന്നിലുണ്ട്.

താനും ദിലീപും തമ്മിലുള്ള കുടുംബ പ്രശ്നത്തില്‍ തന്റെ നിലപടുകളെ പിന്തുണച്ചതിനാണ് നടി ആക്രമിക്കപ്പെട്ടത് എന്നായിരുന്നു മഞ്ജുവിന്റെ മൊഴി. അക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുണ്ടായിരുന്ന സാമ്പത്തിക ഏര്‍പ്പാടുകള്‍ കേസില്‍ ഉള്‍പ്പെടുത്താതെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. മഞ്ജു മൊഴിമാറ്റിയാല്‍ കേസിലെ ദിലീപിന്റെ പങ്ക് തെളിയിക്കാനാവില്ല എന്നതാണ് വാസ്തവം.
പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിയിലൂടെ മാത്രം ദിലീപിന്റെ പങ്ക് തെളിയിക്കുക അസാധ്യമാകും. വിചാരണയോട് അടുത്തു നില്‍ക്കെ മഞ്ജു കൂറുമാറി എന്ന നിലയ്ക്കാകും കേസ് മുന്നോട്ട് പോവുക. മൊഴി മാറ്റുന്ന കാര്യം ആക്രമിക്കപ്പെട്ട നടിയോട് സൂചിപ്പിച്ചതായാണ് അറിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular