കടല്‍ പ്രക്ഷുബ്ദമാകും; വീണ്ടും ന്യൂനമര്‍ദ്ദം വരുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദേശം

കൊച്ചി: വരുന്ന ആഴ്ച കേരളത്തില്‍ കനത്ത മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇത് കനത്ത മഴയ്ക്ക് ഇടയാക്കും.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറുമുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ വിവിധ വകുപ്പുകല്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെയാണെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും ഫിഷറീസ് വകുപ്പ് ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കൈമാറണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കണം. പോയവര്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരം അണയണം. ഞായറാഴ്ച മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരത്ത് എത്തണം.

കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പുവരുത്തണമെന്നും അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലവസ്ഥാ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കണമെന്ന് തീരദേശ പോലീസിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular