തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.ഐ.ടി.യു; പിന്തുണയുമായി സി.പി.ഐ.എം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സിഐടിയു നിലപാടിന് സിപിഐഎമ്മിന്റെ പിന്തുണ. തച്ചങ്കരിക്കെതിരെ സമ്മര്‍ദം ശക്തമാകുമ്പോഴും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകം.

വെള്ളിയാഴ്ച കൂടുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് എഐടിയുസിയുടെയും തീരുമാനം. തച്ചങ്കരിയുടെ നയങ്ങളെ അംഗീകരിക്കില്ലെന്നും അംഗീകരിക്കേണ്ടിവന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ഇനി സിഐടിയു യൂണിയന്‍ ഉണ്ടാകില്ലായെന്നുമാണ് നേതാക്കള്‍ സിപിഐഎമ്മിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ നയം നടപ്പാക്കുന്നുവെന്നു പറയുന്ന തച്ചങ്കരി ഒരേസമയം ജീവനക്കാരേയും യാത്രക്കാരെയും പെരുവഴിയിലാക്കിയെന്നാണ് സിഐടിയുവിന്റെ ആക്ഷേപം. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതും സര്‍വീസ് വെട്ടിക്കുറച്ചതുമാണ് യൂണിയനുകളെ പ്രകോപിപ്പിക്കുന്നത്. റിസര്‍വേഷന്‍ സെന്ററുകള്‍ കുടുംബശ്രീകളെ ഏല്‍പിച്ചതും പുതിയ ബസുകള്‍ വാങ്ങേണ്ടെന്ന തീരുമാനവും സ്വകാര്യബസുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular