ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന് തിരിച്ചെത്തി

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി 10 മണിയോടെ ഓഫീസിലും എത്തി. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്. നേരത്തെ ആഗസ്റ്റ് 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു. മടങ്ങിവരുന്നതിന് മുമ്പ് വ്യാഴാഴ്ച പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

SHARE