‘ഒടുവില്‍ കുറ്റവിമുക്തി’, നമ്പി നാരായണന് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവനും സൂര്യയും

കൊച്ചി:നമ്പി നാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവന്‍.’അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍ സൂര്യ മാധവന്റെ ട്വീറ്റിന് മറുപടിയായി പ്രതികരിച്ചു.

1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചത്.

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. ആനന്ദ് മഹാദേവനാണ് സംവിധാനം.തമിഴ് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലാവും സിനിമ പുറത്തിറങ്ങുക.

pathram desk 2:
Related Post
Leave a Comment