കോട്ടയത്ത് ഇന്ധനവുമായി പോയ ചരക്കുട്രെയിനിന് തീപിടിച്ചു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

കോട്ടയം: ഇന്ധനവുമായി പോയ ചരക്കുട്രെയിനിന് തീപിടിച്ച് അപകടം. എന്നാല്‍ അതിവേഗം തീ അണയ്ക്കാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി. കോട്ടയം റൂട്ടിലാണ് അപകടം ഉണ്ടായത്.

ടാങ്കറില്‍ നിന്ന് നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീ വേഗത്തില്‍ അണച്ചു. വൈദ്യുതി ലൈനിലെ തീപ്പൊരിയാവാം അപകട കാരണമെന്നാണ് കരുതുന്നത്.

പെട്രോളും ഡിസലും മണ്ണെണ്ണയും നിറച്ച ബുളളറ്റ് ഗുഡ്സ് ട്രെയിനായിരുന്നു അപകടം. സംഭവിച്ചത്. ട്രെയിന്‍ കോട്ടയം റൂട്ടില്‍ മുട്ടമ്പലത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്.

pathram desk 2:
Leave a Comment