ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യക്കാമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ!!!

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പദ്ധതിയൊരുക്കുന്നു. ഐ.എസ്.ആര്‍.ഒയ്ക്ക് പുറമേ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് ജിയോ ഉദ്ദേശിക്കുന്നത്.

അമേരിക്കയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്. ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും.

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. ഇത് കുറഞ്ഞ ചിലവില്‍ ജിയോയ്ക്ക് രാജ്യവ്യാപകമായുള്ള നെറ്റ്വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കും.

പദ്ധതി പ്രാവര്‍ത്തികമാവുന്നപക്ഷം ഇത്തരത്തില്‍ 4ജി സേവനം ലഭ്യമാക്കുന്ന ആദ്യ നെറ്റ്വര്‍ക്ക് ജിയോ ആവും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലും നാഗ്പൂരിലും സാറ്റലൈറ്റ് സ്റ്റേഷനുകളും, ലേയിലും പോര്‍ട്ട്ബ്ലെയറിലും മിനിഹബ്ബുകളും സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അങ്ങനെയെങ്കില്‍ ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ആന്റമാന്‍നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമാകും.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...