‘മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യം’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‌ വിദേശയാത്രയ്ക്ക് അനുമതി

തിരുവനന്തപുരം: പ്രപളയക്കെടുതിയില്‍ സംസ്ഥാനം വലയുമ്പോള്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിദേശയാത്ര നടത്താനുള്ള തീരുമാനം വിവാദമാകുന്നു. അടുത്ത മൂന്ന് മാസത്തിനിടെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പരിപാടി. ഈ മാസം ജപ്പാനും ഒക്ടോബറില്‍ സിംഗപ്പൂരും നവംബറില്‍ ചൈനയും സന്ദര്‍ശിക്കാനാണ് തീരുമാനം. ടൂറിസം എക്സ്പോ. ട്രാവല്‍ മാര്‍ട്ട് തുടങ്ങിയ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്രകള്‍. യാത്രക്ക് പൊതുഭരണവകുപ്പ്‌ അനുമതി നല്‍കി.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിമാര്‍ സജീവമായി നില്‍ക്കേണ്ട സാഹചര്യത്തില്‍ മന്ത്രി വിദേശയാത്ര നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നതിലെ അനൗചിത്യവും ചിലര്‍ ചൂണ്ടിക്കാട്ടുന്നു

്പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ കെട്ടിപ്പടുക്കാന്‍ വിദേശഫണ്ട് സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഫണ്ട് കണ്ടെത്താനുള്ള ശേഷി രാജ്യത്തിനകത്തുതന്നെയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇതിനിടെ ഫണ്ട് കണ്ടെത്താനായി വിദേശത്തേക്ക് യാത്രനടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular