ആമിറിന്റെ ‘മഹാഭാരത്തില്‍’ അര്‍ജുനനായി എത്തുന്നത് പ്രഭാസ്!!! കൃഷ്ണന്‍ ആമിര്‍, ദ്രൗപതി ദീപിക!

ആമിറിന്റെ ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ഇതാ ഈ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇടനല്‍കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃഷ്ണനായി ആമിര്‍ തന്നെ എത്തുമ്പോള്‍ ദ്രൗപതിയുടെ വേഷത്തില്‍ ദീപിക പദുക്കോണിനെയാണ് പരിഗണിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക. ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളായി പുതുമുഖങ്ങളെയാകും ആമിര്‍ അണിനിരത്തുക. രാജ്യമൊട്ടാകെയുള്ള കഴിവുള്ള പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍.

ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ ഒരു ചൈനീസ് കമ്പനിയും തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിഹാസ കഥകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ് ചൈനീസ് ജനത. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അതേസമയം ചിത്രത്തിനായി ആമിര്‍ പ്രഭാസിനെ സമീപിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

സിനിമയില്‍ അര്‍ജുനന്റെ വേഷത്തിലേയ്ക്കാണ് പ്രഭാസിനെ പരിഗണിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുമായി ചേര്‍ന്ന് ആമിര്‍ നിര്‍മിക്കുന്ന മഹാഭാരത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന പുതിയ സിനിമ പൂര്‍ത്തീകരിച്ച ആമിര്‍, മഹാഭാരതം ചെയ്യാനുളള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular