അശ്ലീല ചിത്രങ്ങള്‍ തന്റെ മുന്നിലിരുന്ന്‌ കണ്ടു!!!! നിരവധി തവണ ദുരുദ്ദേശത്തോടെ കെട്ടിപ്പിടിച്ചു; ഐജിക്കെതിരെ വനിത എസ്.പി

ചെന്നൈ: ലൈംഗീക ചുവയോടെ സംസാരിക്കുകയും തന്റെ മുന്നിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നും തമിഴ്‌നാട് ഐജിക്കെതിരെ വനിത എസ്.പിയുടെ പരാതി. നിരവധി തവണ തന്നെ കെട്ടിപ്പിടിക്കുന്നതിനും ദുരുദ്ദേശത്തോടെ തൊടുന്നതിനും ശ്രമിച്ചിരുന്നുവെന്നും പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഏഴുമാസക്കാലമായി തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടരുകയാണെന്നും സഹികെട്ടശേഷമാണ് പരാതി നല്‍കിയതെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.

നിരവധി വട്ടം ഫോണില്‍ വിളിച്ച് അശ്ലീലസ്വരത്തില്‍ സംസാരിക്കുയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. തന്റെ ഇങ്കിതത്തിന് നിന്നില്ലെങ്കില്‍ എസ്പിക്കെതിരെ രഹസ്യ റിപ്പോര്‍ട്ട് നല്‍കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഐജി ഭീഷണിപ്പെടുത്തി. ഇയാളുടെ ശല്യത്തെത്തുടര്‍ന്ന് മറ്റു വകുപ്പിലേക്ക് മാറ്റണമെന്ന അപേക്ഷയും തടഞ്ഞുവെന്ന് എസ് പി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

വനിതയുടെ പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ആഭ്യന്തര കമ്മിറ്റിയെ വച്ചു. ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7