വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ ഓണത്തിന്

കൊച്ചി:ഓണവും സ്വാതന്ത്ര്യ ദിനവും അടുത്തെത്തിയതോടെ വമ്പന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ്പ് അപ്പുകള്‍ ചെയ്യുമ്പോള്‍ യഥാക്രമം 250,650, 1350 രൂപയുടെ ടോക്ക് ടൈമാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. ഓഗസ്റ്റ് 17 മുതല്‍ 23 വരെയാണ് ഓഫറുകള്‍ ലഭിക്കുക.ഇതിന് പുറമെ 260 രൂപയുടെ റീച്ചാര്‍ജിന് ടോക്ക് ടൈമിന് പുറമെ 30 ദിവസത്തേക്ക് പരിധിയില്ലാതെ റിങ് ബാക്ക് സോങ്സ് മാറ്റുവാനും സാധിക്കും.

വേറെയുമുണ്ട് ഓഫറുകള്‍. 29 രൂപയുടെ 4 ദിവസം വാലിഡിറ്റിയുള്ള കോംബോ 29 േെ് ഉപയോഗിച്ച് അണ്‍ ലിമിറ്റഡ് കോളുകളും പരിധിയില്ലാത്ത ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഒപ്പം പരിധിയില്ലാതെ സോങ് ചെയ്ഞ്ച് ചെയ്യാനും സാധിക്കും.

കൂടാതെ ഒരു ദിവസം വാലിഡിറ്റിയുള്ള 9 രൂപയുടെ കോംബോ േെ് യില്‍ പരിധിയില്ലാതെ കോളുകളും പരിധിയില്ലാതെ ഡാറ്റയും പ്രതിദിനം 100 എസ്എംഎസും. പ്രതിദിനം രണ്ട് ജിബി ഡാറ്റ പരിധിയില്ലാത്ത വേഗതയില്‍ ലഭിക്കുന്ന ഈ ഓഫറുകള്‍ ഓഗസ്റ്റ് 25 വരം ലഭിക്കും.

SHARE