സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു

കോഴിക്കോട്: സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ജോണ്‍ എബ്രഹാമിന്റെ ‘അമ്മയറിയാന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അമ്മ അറിയാനില്‍ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തും ചിത്രം ഒരുക്കിയ ഒഡേസ ഫിലിംസിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു ഹരിനാരായണന്‍. തെലുങ്കു സിനിമകളിലടക്കം പിന്നീട് അഭിനയിച്ചു.

SHARE