പശു കാരണം കങ്കണക്കും കിട്ടി എട്ടിന്റെ പണി !

പശുവിന്റെ പേരില്‍ മനുഷ്യരെ ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നത് സങ്കടകരമാണെന്ന് നടി കങ്കണ റണോത്. വിവാദങ്ങള്‍ കാരണം തന്റെ പുതിയ ചിത്രത്തില്‍ നിന്നും പശുവിനെ രക്ഷിക്കുന്ന ഒരു രംഗം നീക്കം ചെയ്യേണ്ടി പോലും വന്നുവെന്നും കങ്കണ പറയുന്നു.

മുംബൈയില്‍ സദ്ഗുരു ജഗ്ഗു വാസുദേവുമായി നടത്തിയ അഭിമുഖത്തിലാണ് കങ്കണ റണോത്ത് പശുക്കളുടെ പേരില്‍ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട വിചാരകളെ കുറിച്ചായിരുന്നു സദ്ഗുരുവിന്റെ ചോദ്യം. മൃഗങ്ങളെ സംരക്ഷിക്കണം. പക്ഷേ, ആള്‍ക്കൂട്ട വിചാരണ നടക്കുമ്പോള്‍ ഹൃദയം തകരും. ഇതെല്ലാം തെറ്റാണെന്ന് തോന്നും.

തന്റെ പുതിയ ചിത്രം മണികര്‍ണികയില്‍ പശുവിനെ രക്ഷിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ രംഗം വേണ്ടെന്നുവെച്ചു. പശു സംരക്ഷകരായി ചിത്രീകരിക്കപ്പെടരുത് എന്നതുകൊണ്ടാണത്.

പശു സംരക്ഷകരെ മാത്രമല്ല പുരോഗമന വാദികളെയും കങ്കണ വിമര്‍ശിക്കുന്നുണ്ട്. കശ്മീരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നു. പുരോഗമനവാദികള്‍ ഹിന്ദുസ്ഥാന്‍ നമ്മുടെ മകളെ കൊന്നുവെന്ന് പറയുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാക്കാനാണോ ശ്രമം, ഇതാണോ പുരോഗമന വാദികള്‍ ചെയ്യേണ്ടതെന്നും കങ്കണ വിമര്‍ശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular