ഒടിയന് പാലഭിഷേകം (വീഡിയോ കാണാം)

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്‌ലക്‌സ് സ്ഥാപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഓഗസ്റ്റ് 15ന് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യും. ഒക്ടോബര്‍ 11നാണ് ഒടിയന്റെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴ് മണി ഒന്‍പത് മിനിറ്റിനാണ് ആദ്യ ഷോ ആരംഭിക്കുന്നത്. പല തിയറ്ററുകളിലും ഫാന്‍സ് ഷോ ബുക്കിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.

വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍ അടക്കമുള്ള വന്‍ താരനിരയുള്ള ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

pathram:
Related Post
Leave a Comment