പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ ആശയവുമായി തൈക്കാവ് വാര്‍ഡ്

മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് വാര്‍ഡിന്റെയും, ഗവ. വി. എച്ച്.എസ്. എസ് ഈസ്റ്റ് മാറാടി എന്‍ എസ് എസ് യൂണിറ്റിന്റയും, കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തില്‍ ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി നാലാം വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍ക്കുന്നേല്‍ രൂപകല്‍പ്പന ചെയ്യ്ത പ്ലാസ്റ്റിക്ക് മലിന്യം ഉണങ്ങുന്നതിനും ഉന്നങ്ങിയ പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിനുമുള്ള തുണി സഞ്ചിയും വാര്‍ഡിലെ എല്ലാ വീടുകളിലും വ്യാപര സ്ഥാപനങ്ങളിലും സ്ഥാപിച്ചു നല്‍കുന്നതിന്റെ ഭാഗമായി വാര്‍ഡിലെ ഒന്നാം നമ്പര്‍ വീടായ ചെറിയാന്‍ വാത്യാപ്പിള്ളിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്തു. അലക്കി തേച്ച് ഉപയോഗപ്രദമായ വസ്ത്രങ്ങള്‍ വാര്‍ഡിലെ വീടുകളില്‍ നിന്ന് ശേഖരിച്ച് അശരണര്‍ക്ക് എത്തിച്ച് നല്‍കുന്ന കൈതാങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ കെ.എസ് മുരളി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മി ചെര്‍പേഴ്‌സന്‍ വല്‍സല ബിന്ദുകുട്ടന്‍, പഞ്ചായത്തംഗം ബിന്ദുബേബി, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, മാറാടി അഗ്രിക്കല്‍ച്ചര്‍ ഇംപ്രൂ മെന്റ് കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് സാബു ജോണ്‍ .കോഓപ്പറേറ്റിവ് മെഡിക്കല്‍ ലബോട്ടറി പ്രസിഡന്റ് ചിന്നമ്മ വര്‍ഗ്ഗിസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീര്‍ ബി, ആശ വര്‍ക്കര്‍ ബിന്ദു ഉല്ലാസ്, ജെ.പി.എച്ച്. എന്‍. സീന.എം ഐസക്ക്, സി.ഡി.എസ് മെമ്പര്‍ അന്നമ്മ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഫോട്ടോ കാപ്ഷന്‍
മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍കുന്നേല്‍ രൂപകല്‍പന ചെയ്ത പ്ലാസ്റ്റിക് മാലിന്യം ഉണക്കുന്നതും ശേഖരിയ്ക്കുന്നതുമായ ഉപകരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

Similar Articles

Comments

Advertismentspot_img

Most Popular