പി.വി. സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍; എതിരാളി സ്പെയിനിന്റെ കരോലിന മാരിന്‍

നാന്‍ജിങ്: ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരവുമായിറങ്ങിയ പി.വി. സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍.

സെമി ഫൈനല്‍ മത്സരത്തില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് സിന്ധു നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 24-22. നാളെ നടക്കുന്ന ഫൈനലില്‍ സ്പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ തവണ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെളളിമെഡല്‍ ജേതാവായിരുന്നു പി വി സിന്ധു.

ഇന്ത്യയുടെ തന്നെ സൈന നെഹ്വാളിനെ വീഴ്ത്തി സെമിയിലെത്തിയ മാരിന്‍, ചൈനയുടെ ഹി ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. നേരത്തെ, കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ 21-17, 21-19ന് തോല്‍പിച്ചാണ് സിന്ധു സെമിയില്‍ കടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular