‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവു’മായി മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു, നടീനടന്മാരാകാന്‍ താല്‍പര്യമുള്ളവര്‍ വണ്ടി കയറിക്കോ……..

കൊച്ചി:ആട് 2 എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ചിത്രത്തിന് ‘ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ‘എന്ന് പേരിട്ടു . ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. നടീനടന്മാരുടെ പ്രായപരിധി 6 മുതല്‍ 60 വരെയാണ്.

താല്‍പര്യമുള്ളവര്‍ സെല്‍ഫ് ഇന്‍ട്രൊക്ഷന്‍ വീഡിയോ/ ഡബ്സ്മാഷ് വീഡിയോ/ഇതിന് മുന്‍പ് അഭിനയിച്ച ഏതെങ്കിലും വീഡിയോ നിങ്ങളുടെ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ 8848941435 എന്നീ നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക.

കോട്ടയം കുഞ്ഞച്ചന്‍ , ആട് 3 , മറ്റൊരു ജയസൂര്യ ചിത്രം എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസിന് . അള്ള് രാമേന്ദ്രന്‍ എന്ന ചാക്കോച്ചന്‍ ചിത്രത്തിനോടൊപ്പം തന്നെ ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രമെന്ന പ്രത്യേകതയുമുണ്ട്.. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം തിയേറ്ററില്‍ എത്തിക്കും.

Similar Articles

Comments

Advertismentspot_img

Most Popular