താരങ്ങള്‍ക്കെതിരെ ‘അമ്മ’യുടെ സര്‍ക്കുലര്‍

കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ താരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പരാതികള്‍ ഉള്ളവര്‍ക്ക് അമ്മയുടെ യോഗത്തില്‍ അത് ഉന്നയിക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് നാലു നടിമാര്‍ രാജിവച്ചതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

pathram desk 1:
Leave a Comment