ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: വി.എസ്.

തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലവില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്‍കിയ പരാതിയും അനുബന്ധ തെളിവുകളും ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് കൈമാറി.

പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ല. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യക്തമാണെന്നിരിക്കെ, അദ്ദേഹത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് വി.എസ് ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular