പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ… അമേരിക്കയില്‍ പിച്ചയെടുത്ത് രമേശ് പിഷാരടിയും ധര്‍മ്മജനും..!!!വീഡിയോ വൈറല്‍

രമേശ് പിഷാരടി ധര്‍മജന്‍ കൂട്ടുകെട്ട് മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇരുവരും ഒരുമിച്ച് നടത്തിയ എല്ലാ പരിപാടിയും വമ്പന്‍ ഹിറ്റാണ്. എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യമായി വരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ഈ കലാകാരന്‍മാര്‍ക്ക് സാധിച്ചിരുന്നു.

ടെലിവിഷന്‍ പരിപാടികള്‍ക്കു പുറമെ സിനിമാരംഗത്തും സജീവമാണ് ധര്‍മ്മജനും പിഷാരടിയും. അടുത്തിടെ അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഇരുവരും പോയിരുന്നു. അന്ന് എടുത്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെക്കുകയുണ്ടായി. പതിവു പോലെ ഇരുവരും ചേര്‍ന്നുള്ള രസകരമായ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കയില്‍ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് പോയതായിരുന്നു ഇരുവരും. അമേരിക്കന്‍ പര്യടനത്തിനിടെ ഷൂട്ട് ചെയ്ത വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പിഷാരടി പങ്കുവെച്ചത്. അമേരിക്കയില്‍ ഭിക്ഷയെടുക്കുന്ന ധര്‍മ്മജനെയും പിഷാരടിയെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം പുതിയ മുഖത്തിലെ പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ വന്നിരിക്കുന്നത്. പിഷാരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം പഞ്ചവര്‍ണ്ണ തത്തയ്ക്കു ശേഷം തന്റെ അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകളിലാണ് രമേഷ് പിഷാരടി്. ചിത്രത്തിന്റെ എഴുത്ത് തുടങ്ങിയതായാണ് അറിയുന്നത്. പിഷാരടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on

Similar Articles

Comments

Advertismentspot_img

Most Popular