തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്ന് രമ്യ നമ്പീശന്‍; ‘മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല’

കൊച്ചി: താരസംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് നടി രമ്യ നമ്പീശന്‍. അമ്മയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.’ മലയാള സിനിമയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. ആരോഗ്യപരമായ ചര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’

തുല്യതയ്ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയതെന്നും രമ്യ വ്യക്തമാക്കി. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മേളനത്തിന് ഡബ്ല്യു.സി.സി മറുപടി നല്‍കിയിട്ടുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക എക്‌സിക്യൂട്ടീവ് യോഗം ജൂലൈ 19ന് നടത്താന്‍ എ.എം.എം.എ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ഡബ്ല്യു.സി.സിയുമായും ചര്‍ച്ച നടത്തും.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് എ.എം.എം.എയില്‍ നിന്ന് രമ്യ നമ്പീശന്‍, ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവെച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular