കാല്‍പാദങ്ങള്‍ തടിച്ചിരിക്കുന്നതിനാല്‍ മാലിക്ക് സമ്മാനിച്ച ഷൂസ് പാകമല്ല!!! നിറവയറുമായെത്തി വിശേഷങ്ങള്‍ പങ്കുവെച്ച് സാനിയ മിര്‍സ

നിറവയറുമായെത്തി ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ‘ജസ്റ്റ് ഫോര്‍ വുമണ്‍’ മാസികയുടെ ഫോട്ടോ ഷൂട്ടിനാണ് സാനിയ നിറവയറുമായി എത്തിയത്. കുഞ്ഞിനായുള്ള കാത്തിരിപ്പും ജീവിതത്തില്‍ വന്ന മാറ്റങ്ങളും സാനിയ പറയുന്ന വീഡിയോയും ജസ്റ്റ് ഫോര്‍ വുമണ്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും അതിന്റെ ആകാംഷയെക്കുറിച്ചും സാനിയ മനസ് തുറക്കുന്നുണ്ട്. ഗര്‍ഭിണി ആയതിനാല്‍ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നുണ്ട്. അതിന്റെ സന്തോഷം വേറെയാണെന്നും സാനിയ പറയുന്നു. തന്നെ കാണാനായി ഭര്‍ത്താവിന് എപ്പോഴും ധാരാളം യാത്ര ചെയ്യേണ്ടി വരുന്നുണ്ടെന്നും പരിശീലനത്തിന് അദ്ദേഹത്തിന് വേണ്ടത്ര സമയം കിട്ടുന്നില്ലെന്നും സാനിയ പരിഭവിക്കുന്നു.

ധാരാളം യാത്ര ചെയ്യണ്ടി വരുന്നതാണ് ഈ സമയത്ത് നേരിടുന്ന പ്രധാന ബുദ്ധിമുട്ടെന്നും ഭര്‍ത്താവും കുടുംബാംഗങ്ങളും തനിക്ക് ഏറെ വാത്സല്യം തരുന്നുണ്ടെന്നും സാനിയ പറയുന്നു. മാസങ്ങള്‍ക്കു മുന്‍പ് താന്‍ ആവശ്യപ്പെട്ടിരുന്ന ഷൂസ് മാലിക് അപ്രതീക്ഷിതമായി എനിക്ക് സമ്മാനിച്ചിരിക്കുന്നു. എന്നാല്‍, കാല്‍പാദങ്ങള്‍ തടിച്ചിരിക്കുന്നതിനാല്‍ എനിക്ക് അവ പാകമാകുന്നില്ലെന്നും സാനിയ പറയുന്നു.

2010 ലായിരുന്നു പാക് ക്രിക്കറ്റ് താരം ശുബ്ഐ മാലികുമായുള്ള സാനിയയുടെ വിവാഹം. തന്റെ ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും പേരിനൊപ്പം മിര്‍സ മാലിക് എന്നായിരിക്കും ചേര്‍ക്കുക എന്ന് ഗോവ ഫെസ്റ്റ് 2018 ‘ലിംഗസമത്വം’ എന്ന വിഷയത്തില്‍ സാനിയ പറഞ്ഞിരുന്നു. എന്തായാലും പ്രിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുന്നതാണ്.

SHARE