ഫാമിലി ആക്ഷന്‍ ത്രില്ലറുമായി നിവിന്‍ പോളി എത്തുന്നു,സംവിധാനം ഹനീഫ് അദേനി

മമ്മൂട്ടിയുടെ മികച്ച മേക്ക്ഓവര്‍ ആയിരുന്നു ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയില്‍ കണ്ടത്. ഗ്രേറ്റ് ഫാദര്‍ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് ഹനീഫ് അദേനിയായിരുന്നു. ഗ്രേറ്റ്ഫാദര്‍ പുറത്തിറങ്ങി ഒരു വര്‍ഷം കഴിയുന്നതിന് മുമ്പേ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി ഹനീഫിന്റെ തിരക്കഥയില്‍ പുറത്തു വന്നു. അബ്രഹാമിന്റെ സന്തതികള്‍. സംവിധാനം ഗ്രേറ്റ്ഫാദറിന്റ ചീഫ് അസോസിയേറ്റ് സംവിധായകനും നിരവധി മമ്മൂട്ടി ചിത്രങ്ങളുടെ അസ്സോസിയേറ്റ് സംവിധായകനുമായിരുന്ന ഷാജി പാടൂരും ആയിരുന്നു.ആദ്യ രണ്ട് സിനിമകള്‍ മമ്മൂട്ടിയോടൊപ്പം ചെയ്ത ഹനീഫിന്റെ അടുത്ത ചിത്രം നിവിന്‍ പോളിയോടൊപ്പമാണ്.

നിവിന്‍ പോളി നായകനായി ഫാമിലി ആക്ഷന്‍ ത്രില്ലര്‍; ഗ്രേറ്റ് ഫാദര്‍ ഒരുക്കിയ ഹനീഫ് അദേനി സംവിധായകന്‍
ചിത്രത്തിന്റെ പേര് ‘മിഖായേല്‍’ എന്നാണ്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ്ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. ആഫ്രിക്കയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചിത്രീകരണം നടക്കും. ഹനീഫിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളെയും പോലെ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം നടക്കുന്നതെങ്കിലും ക്രൈം ത്രില്ലറായിരിക്കും. നിവിന്‍ ചിത്രവും അതേ പോലെ തന്നെയായിരിക്കും. എന്നാല്‍ കഴിഞ്ഞ രണ്ട് ചിത്രങ്ങളേക്കാള്‍ ജനപ്രിയ ഉള്ളടക്കം കൂടുതല്‍ ആയിരിക്കും.

നിവിന്‍പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി ആഗസ്ത് 18ന് റിലീസ് ചെയ്യും.

SHARE