ദിലീപും കാവ്യയും ഗായിക മഞ്ജരിയുടെ വീട്ടില്‍!!! കൂടിക്കാഴ്ചയെ കുറിച്ച് മഞ്ജരിയ്ക്ക് പറയാനുള്ളത്

മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച ഗായികയാണ് മഞ്ജരി. വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് ഗായിക. എന്നാലിപ്പോള്‍ ദിലീപിനും കാവ്യ മാധവനുമൊപ്പം ഗായികയായ മഞ്ജരി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ദിലീപ് കാവ്യമാധവന്‍ വിവാഹവും തൊട്ടു പിന്നാലെയുണ്ടായ കേസും എല്ലാം ഈ കുടുംബത്തെ തളര്‍ത്തിയതിനെ തുടര്‍ന്ന് പൊതുപരിപാടികളില്‍ നിന്നും സിനിമയില്‍ നടിയായ കാവ്യയും മാറിനില്‍ക്കുകയാണ്. ബന്ധുക്കളും ചില സുഹൃത്തുക്കളോടും മാത്രമാണ് ഇവര്‍ക്ക് അടുത്ത ബന്ധം പുലര്‍ത്തുന്നതും. ഇതിനിടെയാണ് താരദമ്പതികള്‍ മുംബൈയിലെത്തിയപ്പോള്‍ മഞ്ജരിയെ കാണാന്‍ എത്തിയത്.

ദിലീപേട്ടനും കാവ്യ ചേച്ചിയും സിനിമാ ലോകത്തേക്ക് വേഗം തിരിച്ചു വരട്ടെ എന്നാണ് ഇപ്പോള്‍ മഞ്ജരിയുടെ പ്രാര്‍ത്ഥന. ഇരുവര്‍ക്കുമൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി ഇങ്ങനെ കുറിച്ചത്. തന്നെ കാണാന്‍ മുംബൈയിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മഞ്ജരിയുടെ ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു.

ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം. വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്.
നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ജയില്‍ മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ ഈയിടെ ഒരു വിവാഹ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.

SHARE